---
title: "#northindiaflood | ഉത്തരേന്ത്യയിലെ പ്രളയം: ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി"
english_title: "#northindiaflood #doctors"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130286/northindiaflood-doctors reach in delhi"
published_at: "2023-07-14T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b12b9dec90b_reporterlive_2023-07_fb733c3b-5a11-445a-81b6-cfa631fe3f4b_himachal_flodd.jpg"
keywords: []
---

# #northindiaflood | ഉത്തരേന്ത്യയിലെ പ്രളയം: ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി

> **Lead Summary:** **ഡൽഹി**: ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി. എറണാകുളം മെഡിക്കൽ കോളേജിലെ 27 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ഡൽഹിയിൽ എത്തിയത്. കേരള ഹൗസിൽ എത്തിയ ഡോക്ടർമാരെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് സ്വീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവർ ഹിമാചലിൽ നിന്ന് യാത്ര തിരിച്ചത്. ഹിമാചലിലെ സാഹചര്യം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

## Article Content

**ഡൽഹി**: ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി. എറണാകുളം മെഡിക്കൽ കോളേജിലെ 27 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ഡൽഹിയിൽ എത്തിയത്. കേരള ഹൗസിൽ എത്തിയ ഡോക്ടർമാരെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് സ്വീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവർ ഹിമാചലിൽ നിന്ന് യാത്ര തിരിച്ചത്. ഹിമാചലിലെ സാഹചര്യം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇന്ന് ട്രാവൻകൂർ ഹൗസിൽ താമസിക്കുന്ന ഡോക്ടർമാർ നാളെ നാട്ടിലേക്ക് മടങ്ങും. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരടങ്ങുന്ന ഡോക്ടർമാരുടെ അടുത്ത സംഘം അർദ്ധരാത്രിയോടെ ഡൽഹിയിൽ എത്തും. ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130286/northindiaflood-doctors reach in delhi)